Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Was

Ernakulam

തിരുനാൾ ആഘോഷിച്ചു

മരട്: കേരളത്തിലെ പ്രഥമ കര്‍മ്മലീത്താ സന്യാസ സമൂഹം സ്ഥാപക വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ വാകയിലിന്‍റെ പ്രഥമ തിരുനാള്‍ മരട് മൂത്തേടം ഇടവകയില്‍ ആഘോഷിച്ചു. വികാരി ഫാ. ഷൈജു തോപ്പില്‍ കൊടിയേറ്റി. തുടര്‍ന്ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ദിവ്യബലിയര്‍പ്പിച്ചു.

പ്രധാന തിരുനാള്‍ ദിനത്തില്‍ നടന്ന ദിവ്യബലിക്ക് ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രസുദേന്തിമാരായ 50 സിറ്റിസി സന്യാസിനിമാരും ഫാ. ഫെബിന്‍ കിഴവന, ഫാ. സുജി ജോണ്‍ ഒസിഡി, ഫാ.ജോസ് റീഗന്‍ ഒസിഡി എന്നിവരും പങ്കെടുത്തു. സന്യാസിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ തിരുനാളാണ് മരട് മൂത്തേടം പള്ളിയില്‍ രണ്ട് ദിവസങ്ങളിലായി ആഘോഷിച്ചത്.

Latest News

Corehub Up